NEWS

തെലങ്കാനയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ എട്ട് പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ എട്ട് പേര്‍ മരിച്ചു.17 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറു പേര്‍ സ്ത്രീകളാണ്.

കാമറെഡ്ഡിയിലെ ഹസനപള്ളിയിലാണ് സംഭവം. അരി കയറ്റിവന്ന ലോറിയും വാനുമാണ് കൂട്ടിയിടിച്ചത്.വാനിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിട്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം.എല്ലാവരും തൊഴിലാളികളാണ്.

Back to top button
error: