പാലക്കാട് പൊള്ളലേറ്റ് 16 കാരിയും യുവാവും മരിച്ചു

പാലക്കാട് പൊള്ളലേറ്റ് 16 കാരിയും യുവാവും മരിച്ചു. പാവാടി സ്വദേശിയായ 16 കാരിയും 26 കാരന്‍ ബാലസുബ്രഹ്മണ്യവുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. ബാലസുബ്രഹ്മണ്യത്തിനു തീപൊള്ളലേറ്റതായാണ് വീട്ടുകാര്‍ ആദ്യം കണ്ടത്. മുറിയില്‍ കയറിനോക്കിയപ്പോഴാണ് പെണ്‍കുട്ടിയ്ക്കും പൊള്ളലേറ്റ കാര്യം അറിയുന്നത്. അയല്‍ക്കാരായ ഇരുവരും പ്രണയത്തിലായിരുന്നു.

ബന്ധം വീട്ടില്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അഞ്ചുവര്‍ഷത്തിനുശേഷം വിവാഹം നടത്തി കൊടുക്കാം എന്ന് സമ്മതിച്ചിരുന്നതായി യുവാവിന്റെ അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.
<span;>അടുത്തിടെ പെണ്‍കുട്ടിയുടെ കുടുംബം വീട് മാറുകയും ചെയ്തു. വിവാഹം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് കരുതുന്നത്.

പെണ്‍കുട്ടി സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയ സാഹചര്യം ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് കൊല്ലംകോട് പോലീസ് വ്യക്തമാക്കി. ഉച്ചക്ക് രണ്ടേകാലോടെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version