കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ കിം​ഗ് മേ​ക്ക​റെന്നു ഇ പി ജയരാജൻ,മു​ന്ന​ണി വി​പു​ലീ​ക​ര​ണം ച​ർ​ച്ച​യി​ലി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പ്ര​ശം​സി​ച്ച് വീ​ണ്ടും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ കിം​ഗ് മേ​ക്ക​റാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​ശം​സ.

ലീ​ഗി​നെ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു. വ​രാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് അ​ട​വ് ന​യം എ​ൽ​ഡി​എ​ഫ് സ്വീ​ക​രി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം മു​ന്ന​ണി വി​പു​ലീ​ക​ര​ണം ച​ർ​ച്ച​യി​ലി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

മു​ന്ന​ണി മാ​റ്റം ആ​ലോ​ച​ന​യി​ലി​ല്ലെ​ന്ന് മു​സ്ലീം ലീ​ഗും അ​റി​യി​ച്ചു. ഭ​ര​ണ​മി​ല്ലെ​ങ്കി​ല്‍ ക്ഷീ​ണി​ക്കു​ന്ന പാ​ര്‍​ട്ടി​യ​ല്ല ലീ​ഗെ​ന്നും കെ​പി​എ മ​ജീ​ദ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് പാ​ര്‍​ട്ടി വ​ള​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലീ​ഗി​നെ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​യി​ലേ​ക്ക് ഇ.​പി. ജ​യ​രാ​ജ​ൻ ക്ഷ​ണി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​പ്ര​തി​ക​ര​ണ​ങ്ങ​ൾ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version