മകന്‍റെ ആസിഡ് ആക്രമണം: പിതാവ് മരിച്ചു

അടിമാലിയിൽ സ്വത്ത് തർക്കത്തിനിടെ മകന്‍റെ ആസിഡ് ആക്രമണത്തിന് ഇരയായി പൊള്ളലേറ്റ പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്.

കഴിഞ്ഞ മാർച്ചിൽ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നു മകന്‍ വിനീത് പിതാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലായിരുന്നു സംഭവം. ചന്ദ്രസേനനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ചന്ദ്രസേനൻ മൊഴി നൽകിയത്.

പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ വിനീതിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version