ബസിനു മുകളില്‍ കയറി ഇരിക്കുന്ന യാത്രക്കാരും അവർക്ക് ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറും; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

പാലക്കാട്: നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാർ കാലുകുത്താൻ ഇടമില്ലാതായതോടെയാണ് ബസിന് മുകളിലേക്ക് കയറിയത്.ഇവരെ വിലക്കാതെ പിന്നാലെ ബസിന് മുകളിൽ കയറി യാത്രക്കാർക്ക് ടിക്കറ്റ് നൽകി കണ്ടക്ടറും.സമീപത്തുനിന്നവരില്‍ ആരോ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കയാണ് ബസ് ജീവനക്കാർ. കണ്ടക്ടര്‍ മുകളില്‍ നിന്നു ടിക്കറ്റ് നല്‍കുന്നതിനിടെ ബസ് മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബസിനു മുകളില്‍ കയറി ഇരിക്കുന്ന യാത്രക്കാര്‍ക്കും സംയമനത്തോടെ ടിക്കറ്റ് നല്‍കുന്ന കണ്ടക്ടറുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ബസിനുള്ളില്‍ തിരക്കേറിയതോടെയാണ് ഒരു സംഘം ബസിനു മുകളിലെ കാരിയറില്‍ സീറ്റ് ഉറപ്പിച്ചത്.പിന്മാറാന്‍ കണ്ടക്ടറും തയാറായില്ല.പിന്നാലെ കയറിയെത്തി എല്ലാവര്‍ക്കും ടിക്കറ്റും ഉറപ്പാക്കി.എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version