ദുബൈയിലെ അല്‍ തയ് ഏരിയയില്‍ ആയിരുന്നു സംഭവം.അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെയും ആഫ്രിക്കക്കാരുടെയും രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊട്ടിയ കുപ്പികളും മറ്റ് നാടന്‍ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ കൈ അറ്റനിലയിലായിരുന്നു.