യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

ദുബായ്: യുഎഇയില്‍ അനധികൃത മദ്യ കച്ചവടക്കാരുടെ ഏറ്റുമുട്ടലിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു.മുകേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് ഇന്ത്യക്കാരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
ദുബൈയിലെ അല്‍ തയ് ഏരിയയില്‍ ആയിരുന്നു സംഭവം.അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്ന ഇന്ത്യക്കാരുടെയും ആഫ്രിക്കക്കാരുടെയും രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊട്ടിയ കുപ്പികളും മറ്റ് നാടന്‍ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ കൈ അറ്റനിലയിലായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version