NEWS

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ ഉലക്ക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി.തെലങ്കാന ജോഗുലാമ്ബ ഗഡ്‌വാള്‍ ജില്ലയിലെ ശേരിപ്പള്ളി ഗ്രാമത്തില്‍ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മകന്‍ മഹേഷ് പൊലീസ് പിടിയിലായി.

ചൊവ്വാഴ്‌ചയാണ് സംഭവം. മൊബെല്‍ ഫോണ്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മകന്‍ ഉലക്ക കൊണ്ട് മാതാവ് ലക്ഷ്‌മിയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു.

 

ഭര്‍ത്താവ് വെങ്കിടേശ്വരലുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൊല്ലപ്പെട്ട ലക്ഷ്‌മിയാണ് വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്. ഇന്‍റര്‍മീഡിയേറ്റ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കൂലിപ്പണി ചെയ്‌തുവരുകയായിരുന്നു മഹേഷ്.

Back to top button
error: