KeralaNEWS

ആനയുടെ വാലിൽ പിടിച്ചു വലിച്ചവരെ തല്ലിച്ചതച്ച് പാപ്പാൻമാർ

ത്സവം നടക്കുന്നതിനിടയില്‍ ആനയുടെ വാല്‍ പിടിച്ചു വലിച്ചത് അതിലും വലിയ പുലിവാലായി.മലപ്പുറം ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലിയുടെ ഭാഗമായി വേലകള്‍ നിരക്കുന്നതിനിടെയാണ് സംഭവം നടന്നത്.വിനായകന്‍ എന്ന ആനയുടെ വാല്‍ ഉത്സവം കാണാനെത്തിയ യുവാക്കളുടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പിടിച്ചു വലിക്കുകയായിരുന്നു.വാലിൽ വലിച്ചതോടെ ആന തിരിഞ്ഞു.

ഇതോടെ ക്ഷുഭിതരായ പാപ്പാന്മാര്‍ ആനയുടെ വാലിൽ പിടിച്ചു വലിച്ച യുവാവിനെ ആനയെ നിയന്ത്രിക്കുന്ന വടികൊണ്ടു തന്നെ പൊതിരെ തല്ലുകയായിരുന്നു.സമീപത്തായി കൂടിയിരുന്നവര്‍ പിന്തിരിപ്പിച്ചിട്ടും അടങ്ങാതെ ആനക്കലി പൂണ്ട് നിന്ന ആനപ്പാപ്പാന്‍മാരെയും മറ്റും പിന്നീട് പോലീസെത്തി പിന്തിരിപ്പിക്കുകയായിരുന്നു.

Back to top button
error: