ചുട്ടുപൊള്ളുന്ന മാർച്ചിനെ തണുപ്പിക്കാൻ കേരളത്തിലേക്ക് മാർച്ച് ചെയ്ത് മഴമേഘങ്ങൾ

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം  കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മാര്‍ച്ച്‌ നാലിന് വൈകിട്ട്  മുതല്‍ ഏഴാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്‌നാട് തീരത്തേയ്‌ക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version