തൂത്തുക്കുടി – മഡ്ഗാവ് ട്രെയിന്‍ സര്‍വീസിന് പച്ചക്കൊടി ലഭിക്കാൻ സാധ്യത

കൊല്ലം: വൈദ്യുതീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൊല്ലം – ചെങ്കോട്ട റെയില്‍വേ പാതയിലൂടെ തൂത്തുക്കുടി – മഡ്ഗാവ് ട്രെയിന്‍ സര്‍വീസിന് സാദ്ധ്യതയേറി.തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് ആരംഭിച്ച്‌ തിരുനെല്‍വേലി, തെങ്കാശി, പുനലൂര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മാംഗ്ലൂര്‍ വഴി ഗോവയിലെ മഡ്ഗാവ് വരെ എത്തുന്നതാണ് സര്‍വീസ്.

സര്‍വീസ് നിലവില്‍ വന്നാല്‍ തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി, പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മലബാര്‍ മേഖലയിലേക്കും മാംഗ്ലൂരിലേക്കും നേരിട്ട് ട്രെയിന്‍ സര്‍വീസ് ലഭിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version