IndiaNEWS

മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും മാതൃക; ‘കാണൂ.. ഇതാണ് ഇന്ത്യയുടെ മനോഹാരിത’ മുത്തപ്പൻ തെയ്യം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

ലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പൻ തെയ്യം റംല എന്ന മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാണ്.

കേരളമാകെ ആഘോഷമായി മാറിയ ഈ വീഡിയോ രാഹുൽ ഗാന്ധി ഏറ്റെടുത്തതോടെ ഇത് രാജ്യത്താകെ ഇപ്പോൾ ചർച്ചയായി മാറുന്നു.

വയനാട് എം പി കൂടിയായി രാഹുൽ ഗാന്ധി, മുത്തപ്പനും മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ മനോഹാരിത ഇതാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ സംസ്‌കാരങ്ങളെയും ഉൾക്കൊള്ളുക, വ്യത്യസ്തതകൾ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അർത്ഥമാക്കുന്നതെന്നും രാഹുൽ കുറിച്ചു.

ചെറുവത്തൂര്‍ പടന്നകടപ്പുറത്തെ ബാലകൃഷ്ണന്റെവീട്ടില്‍ കെട്ടിയ തെയ്യമാണ് വൈറലായത്. മുത്തപ്പന്‍ തെയ്യക്കോലം കെട്ടിയത് സനില്‍ പെരുവണ്ണാനായിരുന്നു. അനുഗ്രഹം വാങ്ങിയതാകട്ടെ റംല എന്ന സ്ത്രീയും.

തന്റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ…’ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം തന്റെ അനുഗ്രഹ വാക്കുകള്‍ ചൊരിഞ്ഞത്.
അതിനിടയില്‍ മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇത് കേരളമാകെ നെഞ്ചേറ്റുകയായിരുന്നു.

Back to top button
error: