പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ദു
 
 
 

ന്യൂഡല്‍ഹി: പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനപറ്റിലുണ്ടായ വാഹനാപകടത്തിലാണ് മരണം.രാത്രി ഒമ്ബതുമണിയോടായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്ന് പഞ്ചാബിലേക്കുള്ള യാത്രയിൽ അദ്ദേഹം സഞ്ചാരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം കർഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഡൽഹി ചെങ്കോട്ടയിലുണ്ടായ പതാക ഉയർത്തലിനെതിരെ ഇദ്ദേഹത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.തുടർന്ന്  ചെങ്കോട്ടയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു.സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രവരി ഒമ്ബതിന് ഇദ്ദേഹം അറസ്റ്റിലായിരുന്നു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version