റേഷൻ കിറ്റ് നിലവാരമില്ല; റോഡിൽ വലിച്ചെറിഞ്ഞ് നാട്ടുകാർ

കേടുവന്ന ശ‍ര്‍ക്കരയും പുഴുകുത്തിയ അരിയുമാണ് റേഷൻ കിറ്റിൽ ലഭിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ കിറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.തമിഴ്നാട്ടിലെ മയിലാടുതുറൈക്ക് സമീപം കുത്താലത്താണ് സംഭവം.പൊങ്കലിന് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല എന്നാരോപിച്ചായിരുന്നു ജനങ്ങളുടെ ഈ പ്രതിഷേധം.

മയിലാടുതുറൈ കുത്താലത്തിനടുത്തുള്ള തിരുവടുതുറയിലാണ് റേഷന്‍ പൊങ്കല്‍ കിറ്റ് പൊട്ടിച്ച്‌ റോഡില്‍ വലിച്ചെറിഞ്ഞ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കേടുവന്ന ശ‍ര്‍ക്കരയും പുഴുകുത്തിയ അരിയുമാണ് പൊങ്കല്‍ കിറ്റില്‍ കിട്ടിയതെന്നാണ് ജനങ്ങളുടെ പരാതി.ക്ഷുഭിതരായ നാട്ടുകാര്‍ രണ്ട് മണിക്കൂര്‍ നേരം റോഡും ഉപരോധിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version