
ഐഎസ്എല്ലില്‍ തങ്ങളുടെ
പന്ത്രണ്ടാം റൗണ്ടില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ സിറ്റിയുമായി നാളെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകര്‍ത്തിരുന്നു.എന്നിരുന്നാലും നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈയ്ക്കു തന്നെയാണ് ആധിപത്യം.
ഇതുവരെ ഏറ്റുമുട്ടിയ പതിനഞ്ച് കളികളിൽ മുംബൈ ആറിലും ബ്ലാസ്റ്റേഴ്സ് മൂന്നിലുമാണ് ജയിച്ചിട്ടുള്ളത്. ആറ് മത്സരം സമനിലയില്‍ അവസാനിച്ചു. മുംബൈ ആകെ ഇരുപത്തിയൊന്നും ബ്ലാസ്റ്റേഴ്സ് പത്തും ഗോള്‍ നേടിയിട്ടുണ്ട്. സീസണില്‍ ഒറ്റത്തോല്‍വി മാത്രം നേരിട്ട ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.17 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്താണിപ്പോള്‍.
ഇതേസമയം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്ബിലും കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടീം ഒഫീഷ്യല്‍സില്‍ ഒരാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങള്‍ക്കോ പരിശീലകര്‍ക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന.നിലവില്‍ പതിനൊന്ന് ടീമുകളില്‍ ഏഴിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐഎസ്എല്ലിന്റെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്. ഇന്ന് ഫത്തോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന എടികെ മോഹന്‍ ബഗാനും ബെംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം ഇതേതുടർന്ന് മാറ്റി വച്ചിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
വിദേശ ജോലിക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് ഇനി പാസ്പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം -
അകാലനര തടയാൻ നെല്ലിക്ക; പേൻ ശല്യം മാറ്റാൻ തുളസി -
ബീഫ് റെൻഡാങ് ഉണ്ടാക്കുന്ന വിധം -
ഉമാ തോമസിന് ഏറ്റവും കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിയ്ക്ക് പണം വാഗ്ദാനം ചെയ്ത് ഇന്‍കാസ് -
റാന്നിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു -
താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന് ബി.ജെ.പിയും ഹിന്ദു തീവ്രവാദ സംഘടനകളും, ഇല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ -
അതിജീവിക്കാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന നിശബ്ദനായ കൊലയാളിയെ, ഇന്ന് ലോക ഹൈപ്പര്ടെന്ഷൻ ദിനം -
ബംഗളൂരുവിൽ വാഹനാപകടം; മലയാളി ഡോക്ടർ ഉൾപ്പടെ രണ്ട് പേർ മരിച്ചു -
സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ച് മഴ തുടരുന്നു -
“വന്ദനയുടെ ജോലിക്കാര്യത്തിൽ ഞാൻ ഇടപെട്ടു എന്ന് തെളിയിച്ചാൽ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം.” ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ച് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനൻ -
കൊല്ലത്ത് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം വരുന്നു -
പ്രതിയെ കിട്ടിയില്ല;അമ്മയെ വെടിവെച്ചുകൊന്ന് ഉത്തർപ്രദേശ് പോലീസ് -
മദ്യലഹരിയിൽ അപകടം; കട്ടപ്പന -ചങ്ങനാശ്ശേരി റൂട്ടിലെ സ്വകാര്യ ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു -
മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചക്കേസ്;ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അടക്കം പ്രതിക്കൂട്ടിൽ; കേസ് ക്രൈംബ്രാഞ്ചിന് -
കെഎസ്ആർടിസി ബസ്സുകൾ ഇനി സ്കൂളുകളാകും