KeralaNEWS

പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റാൻ അബാൻ ഫ്ലൈ ഓവർ

ത്തനംതിട്ട നഗരത്തിന്റെ തലയെഴുത്ത് മാറ്റിയെഴുതിയ റിങ് റോഡ് പദ്ധതി യാഥാർഥ്യമായതിനു ശേഷം നഗരത്തിൽ പുരോഗമിക്കുന്നതും നിർമ്മാണം ആരംഭിക്കാൻ പോകുന്നതുമായ പൊതുമരാമത്തു മേഖലയിലെ രണ്ടു ബ്രഹത്ത് പദ്ധതികളാണ് മെയിൻ ഈസ്റ്റേൺ ഹൈവേ വികസനവും അബാൻ ഫ്ലൈഓവർ നിർമ്മാണവും.
മെയിൻ ഈസ്റ്റേൺ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളായ മണ്ണാറക്കുളഞ്ഞി – മൈലപ്ര – കുമ്പഴ – മല്ലശ്ശേരി – പുളിമുക്ക് ഭാഗത്തെയും അബാൻ ഫ്‌ളൈഓവർ പൂർത്തിയാകുന്നതോടെ താഴെവെട്ടിപ്പുറം – പുതിയ ബസ് സ്റ്റാൻഡ് – മനോരമ ഭാഗത്തെയും മുഖച്ഛായ തന്നെ മാറും.ഒപ്പം ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാനും സാധിക്കും.
റോഡ് വികസനം കാര്യമായി നടക്കുമ്പോൾ തന്നെ മറ്റു ഗതാഗത സൗകര്യങ്ങൾ ജില്ലയ്ക്ക് ഇന്നും അന്യമാണ്.അങ്കമാലി-എരുമേലി-പുനലൂർ-തിരുവനന്തപുരം ശബരി റെയിൽ പാതയും ചെറുവള്ളി എയർപോർട്ടും ഇപ്പോഴും കടലാസിൽ മാത്രമാണ് ഉള്ളത്.തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയിലായി പത്തു കിലോമീറ്ററിൽ താഴെ മാത്രമാണ് ജില്ലയിൽ കൂടി റെയിൽവേ ലൈൻ കടന്നുപോകുന്നതും.

Back to top button
error: