NEWS

കൊട്ടാരക്കരയിൽ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ തമ്മിൽ കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ബിനീഷ് കൃഷ്ണനും ഭാര്യ അഞ്ജുവുമാണ് മരിച്ചത്.അപകടത്തില്‍ ദമ്ബതികളുടെ മൂന്ന് വയസുള്ള കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു.
 

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും, അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.മറ്റേ കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: