IndiaNEWS

മദ്യലഹരിയില്‍ സൈനിക വാഹനം തടഞ്ഞ് മോഡല്‍; അറസ്റ്റുചെയ്ത് വിട്ടയച്ചു

ഗ്വാളിയര്‍: മദ്യപിച്ച് നടുറോഡിലിറങ്ങിയ മോഡല്‍ സൈനിക വാഹനം തടഞ്ഞ് അതിക്രമം നടത്തി. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. ഡല്‍ഹി സ്വദേശിനിയായ 22കാരിയായ മോഡലാണ് അതിക്രമം നടത്തിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

മദ്യപിച്ച് തിരക്കേറിയ റോഡിലെത്തിയ യുവതി സൈനിക വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം വാഹനത്തിന്റെ മുന്‍ഭാഗത്ത് ചവിട്ടുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. വാഹനത്തില്‍ ചവിട്ടുന്നതിനിടെ ഇവരുടെ പോക്കറ്റില്‍ നിന്ന് മദ്യക്കുപ്പി താഴേക്ക് വീണു. തുടര്‍ന്ന് സൈനിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരോട് വഴിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി തര്‍ക്കിക്കുകയും ഡ്രൈവറെ തള്ളിമാറ്റുകയുമായിരുന്നു.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയ ശേഷം വനിത കോണ്‍സ്റ്റബിളിന്റെ നേതൃത്വത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ എക്സൈസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker