KeralaNEWS

കെ.എസ്​.ആര്‍.ടി.സി ഡിപ്പോയിലെ മദ്യവില്‍പനയില്‍ ആലോചന നടന്നിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി ഡിപ്പോയിലെ മദ്യവില്‍പന സംബന്ധിച്ച്‌​ ആലോചന നടന്നിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം.വി.ഗോവിന്ദന്‍.

അടിസ്ഥാനമില്ലാത്ത ചര്‍ച്ചകളാണ്​ ഇക്കാര്യത്തില്‍ നടക്കുന്നത്​. എല്ലാവരുമായും കൂടി​യാലോചന നടത്തിയതിന്​ ശേഷം മാത്രമേ കെ.എസ്​.ആര്‍.ടി.സി ഡിപ്പോയിലെ മദ്യവില്‍പനയില്‍ തീരുമാനമെടുക്കു. ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കെ.എസ്​.ആര്‍.ടി.സി ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ വാടകക്ക്​ നല്‍കും. ഇക്കാര്യം എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്​കോക്കും ഇത്തരത്തില്‍ അറിയിപ്പ്​ നല്‍കിയിരുന്നുവെന്നും ആന്‍റണി രാജു പറഞ്ഞിരുന്നു. കെ.എസ്​.ആര്‍.ടി.സിയുടെ വാടകകെട്ടിടങ്ങളില്‍ മദ്യവില്‍പനശാല ആരംഭിക്കാനുള്ള സന്നദ്ധത ബെവ്​കോ അറിയിച്ചതായും വാര്‍ത്തകള്‍ പുറത്ത്​ വന്നിരുന്നു.

ഇതിന്​ പിന്നാലെ നേരത്തെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്​.ആര്‍.ടി.സി ഡിപ്പോകളിലെ പമ്ബുകളില്‍ പൊതുജനങ്ങള്‍ക്ക്​ ഇന്ധനം നിറക്കാനുള്ള സൗകര്യം നല്‍കിയിരുന്നു. കെ.എസ്​.ആര്‍.ടി.സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ വാടക നല്‍കുമെന്ന്​ കെ.എസ്​.ആര്‍.ടി.സി നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker