CrimeNEWS

സമൂഹ മാധ്യമത്തിലെ ചാറ്റിങ്; എട്ടാംക്ലാസുകാരി ജീവനൊടുക്കി

കാസർകോട്: മേൽപ്പറമ്പ് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മേൽപ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മൻസൂർ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകളാണ്. ബുധനാഴ്ച പുലർച്ചെ ഇളയകുട്ടിയെ ശൗചാലയത്തിൽ കൊണ്ടുപോകാൻ മാതാവ് എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ദേളിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെയുള്ള ചാറ്റിങ് വീട്ടുകാർ അറിഞ്ഞതിലുള്ള വിഷമമാണ് ജീവനൊടുക്കാൻ കാരണമെന്ന് സംശയിക്കുന്നതായി മേൽപ്പറമ്പ് പോലീസ് പറഞ്ഞു.
പെൺകുട്ടി നടത്തിയ ചാറ്റിങ് 20 ദിവസം മുൻപ് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയും വിലക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker