KeralaNEWS

കൊല്ലത്ത് വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ട വീട്ടമ്മ മരിച്ചു

കൊല്ലം : വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ട വീട്ടമ്മ മരിച്ചു. അഞ്ചാലുംമൂട് നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജങ്ഷനുസമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്സ് മാര്‍ഗ്രരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലീസില്‍ അറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോള്‍ വാതിലില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലായിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരുവീട്ടിലാണ് താമസം. രണ്ട് പെണ്‍മക്കള്‍ കൂടെയുണ്ടെങ്കിലും പരിചരണം നല്‍കാന്‍ കഴിയാത്തനിലയിലായിരുന്നു. പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ദേവരാജന്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker