IndiaNEWS

നീലചിത്ര നിര്‍മ്മാണം; ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തു, ഓഫീസ്‌ പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചു

മുംബൈ: നീലച്ചിത്ര നിര്‍മാണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച് അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണ് പ്രധാനമായും ചോദിച്ചത്.

ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫീസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തി. അതിനിടെ, രാജ് കുന്ദ്ര വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്ന് വീഡിയോ വാങ്ങിയും ഇതില്‍ അപ്ലോഡ് ചെയ്തിരുന്നു.

അതേസമയം, കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലൈ 27 വരെ നീട്ടി.കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ ബിസിനസ് പങ്കാളി റയാന്‍ തോര്‍പ്പിന്റെ കസ്റ്റഡിയും 27 വരെ നീട്ടിയിട്ടുണ്ട്. കുന്ദ്രയെ ഏഴ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്കുന്ദ്രയെ മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ വിശദമായ അന്വേഷണത്തിന് നീലച്ചിത്ര നിര്‍മാണത്തില്‍നിന്നുള്ള വരുമാനത്തെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മാത്രമല്ല, നീലച്ചിത്ര നിര്‍മാണത്തിലൂടെ ലഭിച്ച പണം പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിനിയോഗിച്ചതായും പോലീസ് കോടതിയില്‍ പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിയത്.

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂലായ് 19-നാണ് രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിര്‍മാണ റാക്കറ്റിന്റെ മുഖ്യസൂത്രധാരന്‍ കുന്ദ്രയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നീലച്ചിത്ര നിര്‍മാണത്തിലൂടെ ഇയാള്‍ കോടികള്‍ സമ്പാദിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker