IndiaNEWS

പശ്ചിമ ബംഗാള്‍ യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കൊല്‍ക്കത്ത: മുഴുവന്‍ യാത്രക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം.
വിമാന യാത്രക്കാര്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുക്കണം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബി.പി. ഗോപാലിക വ്യോമഗതാഗത സെക്രട്ടറി പി.എസ്. ഖരോളക്ക് കത്തയച്ചു.രാജ്യത്ത് കോവിഡ് വ്യാപിക്കുകയും കൂടുതല്‍ വകഭേദങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ നടപടി.

ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 666 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,518,847 ആയി. ഇതുവരെ 18,011 പേര്‍ രോഗം ബാധിച്ച് മരിക്കുകയും 1,488,077 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker