CrimeNEWS

ഹരിയാനയില്‍ മൂന്നാംക്ലാസുകാരിയെ ബലാത്സംഗം ചെയ്​ത്​ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 5 കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

മൂന്നാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ അറസ്റ്റില്‍. എട്ടുവയസിനും 15വയസിനും ഇടയിലുള്ളവരും 18 വയസായ ഒരാളുമാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്. ഹരിയാനയിലാണ് ദാരുണമായ സംഭവം.

മേയ് 24നാണ് കേസിന് ആസ്പദമായ സംഭവം. പത്തുവയസുകാരി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രതികള്‍ തട്ടിക്കൊണ്ട് പോയി സമീപത്തെ സ്‌കൂളില്‍ എത്തിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ ഇവര്‍ രണ്ടു നമ്പറുകളിലേക്ക് അയച്ചുനല്‍കി. തുടര്‍ന്ന് വീഡിയോ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് 18കാരനെയും മറ്റു അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളില്‍ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ കുടുംബത്തില്‍നിന്നുള്ളവര്‍ തന്നെയാണെന്നാണ് വിവരം.

പ്രതികളായ ഏഴുപേര്‍ക്കെതിരെയും പോക്‌സോ, ഐ.ടി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മറ്റൊരാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker