KeralaNEWS

ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചു

കോഴിക്കോട്: ആയഞ്ചേരിയില്‍ ഓടികൊണ്ടിരുന്ന റോഡ് റോളറിന്‍റെ ചക്രം ഊരിത്തെറിച്ചുവെങ്കിലും മറിയാതെ നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം.ഇന്നലെ രാവിലെയാണ് ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ കുറിച്ചാം വള്ളി താഴെ ഓടികൊണ്ടിരിക്കുന്ന റോഡ് റോളറിന്‍റെ ഒരു വശത്തെ ചക്രം ഊരിത്തെറിച്ചത്.
തെറിച്ചുവീണ ചക്രം റോഡിലൂടെ നീങ്ങി 25 മീറ്റര്‍ ദൂരെ പതിച്ചു. റോഡില്‍ മറ്റു വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Back to top button
error: