NewsThen Special
ധര്മജന് വോട്ട് തേടി നടി തെസ്നിഖാന്

ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നടനുമായി ധര്മജന് ബോള്‍ഗാട്ടിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടി തെസ്നിഖാന്. ‘സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന് പൊളിയാണ്..’ എന്ന് പാട്ടുപാടിയാണ് നടി തെസ്നിഖാന് കോണ്‍ഗ്രസിന് വോട്ട് തേടി പ്രചാരണത്തിനിറങ്ങിയത്.
ഞായറാഴ്ച ബാലുശ്ശേരി പഞ്ചായത്തിലെ കൂനഞ്ചേരി, കണ്ണങ്കോട്, പറമ്പിന്‍മുകള്‍, താനിക്കുഴി, പുളിക്കൂല്‍ താഴെ എന്നിവിടങ്ങളില്‍ നടന്ന യു.ഡി.എഫ് കുടുംബയോഗങ്ങളിലാണ് തെസ്നിഖാന് പങ്കെടുത്തത്.
അതേസമയം, കഴിഞ്ഞദിവസം നടന്മാരായ കലാഭവന്‍ ഷാജോണും ഹരീഷ് കണാരനും ചാനല്‍ മിമിക്രി താരങ്ങളായ അജിത്, ജിന്േറാ, അജീഷ്, എബി എന്നിവരും മണ്ഡലത്തിലെ വിവിധസ്ഥലങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തിരുന്നു.