NEWSWorld

സൂയസ് കനാല്‍; കുടുങ്ങിയ കപ്പല്‍ നീക്കാന്‍ ശ്രമം

സൂയസ് കനാലില്‍ ചരക്കുനീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന കപ്പലുകള്‍ വലിച്ചുനീക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. ഡച്ച് കമ്പനിയായ റോയല്‍ ബോസ്‌കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ നൂറുകണക്കിനു കണ്ടെയ്‌നറുകള്‍ മാറ്റാനുള്ള ക്രെയ്‌നുകളും എത്തിയിട്ടുണ്ട്.

വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പല്‍ വലിച്ചുനീക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പലിനടിയിലെ മണല്‍ നീക്കം ചെയ്യാന്‍ ഡ്രജിങ് നടത്തിയിരുന്നു. അതേസമയം, 260 ചരക്കുകപ്പലുകളാണ് ഇരുവശത്തുമായി കാത്തുകിടക്കുന്നത്. ഇരുവശത്തും കാത്തുകിടക്കുന്ന കപ്പലുകളില്‍ ഭക്ഷണവും വെള്ളവും പരമാവധി ഒരാഴ്ചത്തേയ്‌ക്കേയുള്ളൂ.

ചൊവ്വാഴ്ച രാവിലെയാണ് എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുളള എവര്‍ ഗണ്‍ കപ്പല്‍ പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ കുടുങ്ങിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker