NEWS

ടിപ്പർലോറി ഇടിച്ച് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു

താലൂക്ക് ആശുപത്രിയില്‍ എയിഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോണ്‍സണ്‍ രാവിലെ ചായകുടിക്കുന്നതിനായി റോഡുമുറിച്ചു കടക്കുന്നതിനിടെയാണ് പാഞ്ഞെത്തിയ ടിപ്പര്‍ ഇടിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ മരണംസംഭവിച്ചു

കൊട്ടാരക്കര: ചന്തമുക്കിൽ ടിപ്പർ ലോറി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിളക്കുടി ഇളമ്പൽ സ്വദേശി സി സി ജോൺസൺ (53) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ രാവിലെ 7.30ന് ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എയിഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോണ്‍സണ്‍ രാവിലെ ചായകുടിക്കുന്നതിന് റോഡുമുറിച്ചു കടക്കുന്നതിനിടെയാണ് പാഞ്ഞെത്തിയ ടിപ്പര്‍ ഇടിച്ചത്. സംഭവ സ്ഥലത്തുതന്ന മരണംസംഭവിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Back to top button
error: