Lead NewsNEWS

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; എസ്.ഡി.പി.ഐയെന്ന് ബിജെപി

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് (27) ആണ് മരിച്ചത്. മമ്പറത്ത് ഇന്ന് രാവിലെ ഒന്‍പത് മണിയോടെയായിരുന്നു കൊലപാതകം. ഭാര്യയുമായി ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികള്‍ സഞ്ജുവിന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് ഇയാളെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കാറില്‍ നാല് പ്രതികളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം.ഹരിദാസ് ആരോപിച്ചു.

Back to top button
error: