LIFEMovie

ആനകള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യര്‍: കാടന്റെ ട്രെയിലര്‍ അതിഗംഭീരം

ബാഹുബലി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ലോകവ്യാപകമായി വലിയ സ്വീകര്യതയും പ്രശംസയും നേടിയ താരമാണ് റാണ ദഗുബട്ടി. റാണദഗുബട്ടിയേയും വിഷ്ണു വിശാലിനേയും കേന്ദ്രകഥാപാത്രമാക്കി പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാട് പ്രധാന പശ്ചാത്തലമായി വരുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം കാട്ടാനകളുടെ സംരക്ഷണത്തിന് വേണ്ടി പോരാടുകയാണ്. മനുഷ്യന്‍ മൃഗങ്ങളുടെ ആവാസവ്യവസ്ഥയില്‍ അതിക്രമിച്ച് കടക്കുകയും തന്റേതായ ലോകം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമായി വരുന്നത്

ചിത്രത്തില്‍ അതിസാഹസികമായ പല രംഗങ്ങളും സംവിധായകന്‍ ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് ട്രെയിലര്‍ തരുന്ന സൂചനകള്‍. ആനയും മനുഷ്യനും നേര്‍ക്ക് നേര്‍ പോരാടുന്ന രംഗങ്ങളും ചിത്രത്തില്‍ സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം മാര്‍ച്ച് 26 -ാം തീയതി തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. സോയ ഹുസൈനും ശ്രിയയുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറോസ് മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ പ്രഭു സോളമന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അശോക് കുമാര്‍ ഛായാഗ്രഹണവും ഷാന്തനു മൊയ്ത്ര സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ഭുവനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker