പ്രഭാസിന്റെ ”രാധേ ശ്യാം”: ആദ്യ പ്രൊമോ എത്തി


പ്രഭാസിനെ നായകനക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേശ്യാം എന്ന ചിത്രത്തിന്റെ പ്രെമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ പ്രഭാസിന്റെ നായികയായി പൂജ ഹെഡ്ജെയാണ് എത്തുന്നത്. ചിത്രം ജൂലൈ 30ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രം ഒരു റൊമാൻറിക് ഡ്രാമ ജോണറില്‍ ഉള്ളതാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. സംവിധായകനായ രാധാകൃഷ്ണ കുമാർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് രാധേശ്യാമിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്. UV ക്രിയേഷൻസും ടി-സീരിസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version