എൽഡിഎഫ് വിട്ടു, നയം വ്യക്തമാക്കി മാണി സി കാപ്പൻ

താൻ എൽഡിഎഫ് വിട്ടെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. ഡൽഹിയിൽ എൻസിപി ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്കുശേഷം തിരികെ കേരളത്തിലെത്തിയ മാണി സി കാപ്പൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

യുഡിഎഫിന്റെ ഘടകകക്ഷി ആയി പ്രതീക്ഷിക്കാം. 7 ജില്ലാ പ്രസിഡണ്ടുമാരും 17 ഭാരവാഹികളിൽ 9 പേരും തന്നോടൊപ്പം ഉണ്ടാകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി.

എൻസിപി ഏതു മുന്നണിക്ക് ഒപ്പമാണെന്ന് ദേശീയ നേതൃത്വം ഇന്ന് വൈകിട്ട് വ്യക്തമാക്കും. തീരുമാനം തനിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. മറിച്ചാണെങ്കിൽ ഭാവി കാര്യങ്ങൾ അപ്പോൾ തീരുമാനിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുമെന്ന് മാണി സി കാപ്പൻ അറിയിച്ചു. തന്നോടൊപ്പമുള്ള ഉള്ളവരെ അവിടെ അണിനിരത്തും എന്നും മാണി സി കാപ്പൻ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version