NEWS

നീണ്ടൂരിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം നീണ്ടൂരിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
ചേർത്തല സ്വദേശി തിരുനല്ലൂർ കുന്നത്ത് വീട്ടിൽ ബാബു കെ.പി.(52) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടൈലുപണിക്കായി എത്തിയതായിരുന്നു ബാബു.
ജോലിക്ക്ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

Back to top button
error: