കെ. സുധാകരന്‍ കെപിസിസി താത്കാലിക അധ്യക്ഷനായേക്കും,മുല്ലപ്പള്ളി കല്പറ്റയിൽ മത്സരിച്ചേക്കും

കെ. സുധാകരന്‍ കെപിസിസി താത്കാലിക അധ്യക്ഷനായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്. മുല്ലപ്പള്ളി കല്പറ്റയിൽ മത്സരിച്ചേക്കും.

കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം നേരത്തെ തന്നെ കെ.സുധാകരന്‍ പ്രകടിപ്പിച്ചിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണ കെ. സുധാകരനുണ്ട്.കോൺഗ്രസിന്റെ സംഘടനാ ശക്തി വർധിപ്പിക്കാനാണ് സുധാകരനെ പോലെ ശക്തനായ നേതാവിനെ കൊണ്ട് വരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായാൽ ഉടന്‍ തന്നെ കെ. സുധാകരന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായേക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version