മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം അന്വേഷിക്കാൻ തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല

ഇന്നലെ വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് പത്രപ്രവർത്തകനായഎസ്. വി പ്രദീപ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന വാഹനമാണ് ഇടിച്ചത്. അപകടത്തിനു ശേഷം വാഹനം നിർത്താതെ പോയെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നില്ല.

ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version