തദ്ദേശതിരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിനെ ജനങ്ങള്‍ തൂത്തെറിയും: രമേശ് ചെന്നിത്തല

കാസര്‍കോട്: കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പ് ജനവിധി പോലെതദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചരിത്ര വിജയം നേടുമെന്നും എൽ.ഡി.എഫിനെ ജനങ്ങൾ തൂത്തെറിയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ സാധിക്കാത്തത് മൂലം ജനങ്ങളില്‍ നിന്ന് മറയത്ത്‌നില്‍ക്കുകയാണെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ദുഷിച്ച്‌നാറിയ ഭരണമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസര്‍കോട് നഗരസഭയില്‍ യു.ഡി.എഫ് വന്‍മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version