ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡിസംബര്‍ 22 വരെയാണ് നീട്ടിയത്. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന കസ്റ്റംസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതിനായി വീണ്ടും കസ്റ്റഡി കാലാവധി നീട്ടിയത്.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മാത്രമല്ല ശിവശങ്കര്‍ പദവിയിലിരിക്കുമ്പോള്‍ സ്വപ്‌നയുമായി പല വിവരങ്ങളും പങ്കുവെച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു.

അതേസമയം, ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കാത്ത നിലയിലാണ്. പല ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കേസിലെ ഗൂഢാലേചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരികയുളളൂ എന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

Exit mobile version