NEWS

അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി.

സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.

50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച് സിനിമാഹാളുകള്‍ തുറക്കാനും 200ല്‍ കൂടാതെ ഉള്ള ആളുകളെ ഉള്‍ക്കള്ളിച്ചു കൊണ്ട് മറ്റ് കൂട്ടായ്മകള്‍ നടത്താനും അനുമതി നല്‍കിക്കൊണ്ടാണ് സെപ്റ്റംബറിലെ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് കര്‍ശനമായി തന്നെ തുടരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മറ്റൊരു ഉത്തരവ് വരും വരെ നവംബര്‍ അവസാനം വരെ ഇതേ രീതി തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Back to top button
error: