LIFENEWS

ട്രാക്ടറിൽ കുഷ്യൻ ഇട്ടതാണ് പ്രശ്നം ,മോദിയുടെ 8000 കോടിയുടെ വിമാനത്തിന് പ്രശ്നമില്ല ,ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

“കർഷകർക്കൊപ്പം താനുണ്ടാവും ,കർഷക സമരങ്ങളെ തടയാൻ ധൈര്യമുള്ളവർ വരൂ”കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ട്രാക്ടർ റാലിയിൽ രാഹുൽ ഗാന്ധി ആവർത്തിച്ച് പറയുന്ന കാര്യം ഇതാണ് .പഞ്ചാബ് ,ഹരിയാന സംസ്ഥാനങ്ങളെ ഇളക്കി മറിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്നലെ കുരുക്ഷേത്രയിൽ സമാപിച്ചത് .

മോഡി സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര .ട്രാക്ടറിൽ ഗ്രാമങ്ങളിലെ മുക്കിലും മൂലയിലും അദ്ദേഹം എത്തി .ചന്തകളിലെത്തി കർഷകരുടെ പ്രയാസങ്ങൾ നേരിട്ട് കേട്ടു .

വൈകീട്ട് നാലുമണിയോടെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ എത്തിയ ട്രാക്ടർ റാലി ഹരിയാന പോലീസ് തടഞ്ഞു .എന്നാൽ ഒന്നല്ല അയ്യായിരം മണിക്കൂർ താൻ കാത്തിരിക്കാൻ തയ്യാർ ആണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിന് തുടർന്ന് ഹരിയാന സർക്കാരിന് വഴങ്ങേണ്ടി വന്നു .

രാഹുൽ ഗാന്ധിയുടേതടക്കം മൂന്നു ട്രാക്ടറുകൾ അതിർത്തി കടത്തി വിട്ടു .പഞ്ചാബിൽ നിന്നുള്ള നേതാക്കളും അണികളും രാഹുലിന് മുദ്രാവാക്യം മുഴക്കി മടങ്ങിപ്പോയി .ഹരിയാനയിൽ രാഹുലിനെ കാത്ത് നൂറുകണക്കിന് കർഷർ ഉണ്ടായിരുന്നു .

കർഷക റാലിക്കിടയിൽ നടത്തുന്ന ഓരോ പ്രസ്താവനകളിലും രാഹുൽ അത്യന്തം ശ്രദ്ധ ചെലുത്തിയിരുന്നു .തന്നെ തള്ളിമറിച്ചിട്ടതല്ല പ്രശ്നം രാജ്യത്തെ തള്ളി മാറ്റുന്നതും പീഡിപ്പിക്കുന്നതും ആണ് പ്രശ്നം .റാലിക്കിടയിലെ ഒരു വാർത്താസമ്മേളനത്തിൽ രാഹുൽ പറഞ്ഞു .

“ഹത്രാസിലേത് സങ്കൽപ്പിക്കാൻ ആകാത്ത സംഭവങ്ങൾ ആണ് .ഞാൻ അവിടെ പോയത് അവർ ഒറ്റക്കല്ല എന്ന് പറയാനാണ് .രാജ്യത്തെ പ്രധാനമന്ത്രി ഇത് വരെ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?”രാഹുൽ ചോദിച്ചു .

സ്വതന്ത്രമായ മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുമുള്ള അവസ്ഥ വരും .അന്ന് മോഡി സർക്കാർ താഴെ വീഴും -രാഹുൽ ആത്മവിശ്വാസത്തോടെ പറഞ്ഞു .കുഷ്യനിട്ട സീറ്റിൽ താങ്കൾ രാഷ്ട്രീയ ടൂറിസം നടത്തുകയാണെന്ന് പരിഹാസം ഉണ്ടല്ലോ എന്ന ചോദ്യത്തിന് തന്റെ കുഷ്യൻ കാണുന്നവർ 8000 കോടിയുടെ മോദിയുടെ വിമാനം കാണാത്തത് എന്ത് എന്ന ചോദ്യമാണ് രാഹുൽ ഉയർത്തിയത് .

നോട്ടു നിരോധനം വഴി സാധാരണക്കാരെ തകർത്തു .ചരക്കു സേവന നികുതി വഴി ചെറുകിട വ്യവസായികളെ തകർത്തു .ലോക്ഡൗൺ പൊടുന്നനെ പ്രഖ്യാപിച്ച് തൊഴിലാളികളെ തകർത്തു .അടുത്ത ലക്‌ഷ്യം കർഷകരാണ് .അതിനാണ് പുതിയ നിയമ ഭേദഗതികൾ .അംബാനിയും അദാനിയും മോദിയും മാത്രം മതി എന്നതാണ് നിലപാട് -രാഹുൽ വ്യക്തമാക്കി .

Back to top button
error: