Cover StoryFrom the EditorLifeSpecial

“ലോകത്തെ മാറ്റി മറിച്ച സമവാക്യങ്ങൾ “ബിജെപിയെ ട്രോളി കോൺഗ്രസ്‌ സമൂഹ മാധ്യമ മേധാവി ദിവ്യ സ്പന്ദന

ഇന്ധന വില വർധന സംബന്ധിച്ച് ബിജെപിയെ ട്രോളി കോൺഗ്രസ്‌ സമൂഹ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന. പൈതഗോറസ്, ആൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ എന്നിവരുടെ കൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയുള്ള ട്രോൾ ദിവ്യ ട്വിറ്ററിൽ പങ്കുവെച്ചു.

ഇന്ധന വില 56. 71ൽ നിന്ന് 72. 83 ആയപ്പോൾ ശതമാനക്കണക്കിലെ കുറവ് കാണിച്ചുള്ള ബാർ ചാർട്ടും പോസ്റ്റിലുണ്ട്. ലോകത്തെ മാറ്റി മറിച്ച സമവാക്യങ്ങൾ എന്ന കമന്റും ഒപ്പം കൊടുത്തിട്ടുണ്ട്.

പെട്രോൾ -ഡീസൽ വിലയുടെ വർധന ശതമാനം സംബന്ധിച്ച് യു പി എ -എൻ ഡി എ കാലം വച്ച് ബിജെപി ഗ്രാഫ് തയ്യാറാക്കിയിരുന്നു. യു പി എ സർക്കാരിന്റെ കാലത്തേക്കാൾ കുറവ് ശതമാനം വർധന മാത്രം ആണ് എൻ ഡി എ സർക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത് എന്നാണ് ബിജെപിയുടെ വാദം. എന്നാൽ ക്രൂഡ് ഓയിൽ വിലയിൽ 34% ശതമാനം കുറഞ്ഞിട്ടും മോഡി സർക്കാരിന്റെ കാലത്ത് ഇന്ധന വില 13%കൂടുകയാണുണ്ടായത് എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ മറുപടി നൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close