KeralaNEWS

സംസ്ഥാന സർക്കാർ നടത്തുന്ന എല്ലാ അഴിമതികൾക്കും പ്രതിപക്ഷം കൂട്ടുനിൽക്കുന്നു: പ്രകാശ് ജാവദേക്കർ

കോട്ടയം: ലോട്ടറിയും കള്ളക്കടത്തും മദ്യവും മയക്കുമരുന്നുമായി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന സർക്കാരിനെ കേരളത്തിലെ ജനങ്ങൾ ശിക്ഷിക്കുമെന്ന് ബിജെപിയുടെ കേരളത്തിൻ്റെ പ്രഭാരി പ്രകാശ് ജാവദേക്കർ പറഞ്ഞു.കോട്ടയം ജില്ലാ കമ്മറ്റി കാര്യാലയം വാജ്പേയ് ഭവനിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നടത്തുന്ന എല്ലാ അഴിമതികൾക്കും കൂട്ടുനില്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. മോദി ഭരണത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണുമ്പോൾ ജാതി തിരിച്ച് ആനുകൂല്യങ്ങൾ നല്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ.ബി ജെ പി ക്ക് രാഷ്ട്രമാണ് പ്രധാനം.എന്നാൽ സി പി എം ന് അഴിമതിയും, കോൺഗ്രസ്സിനു കുടുംബാധിപത്യവുമാണ് പ്രധാനം.ഇതാണ് ബി ജെ പിയും ഇതര രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള വ്യത്യാസം.രാജ്യത്തെ ജനങ്ങൾക്കായി ജൻധൻ ബാങ്ക് അക്കൗണ്ട് തുടങ്ങി, മുദ്രായോജന, കൃഷിക്കാർക്ക് സൗജന്യ ധനസഹായം, എല്ലാ വീടുകൾക്കും സൗജന്യ കുടിവെള്ള പദ്ധതി തുടങ്ങി നൂറുകണക്കിന് പദ്ധതികളാണ് മോദി സർക്കാർ നടപ്പാക്കിയത്.രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ അരി വിതരണവും നടത്തി.മോദി അരിയെന്ന് വിളിച്ച് ജനങ്ങൾ ഇതിനെ സ്വാഗതം ചെയ്തു.കേരളത്തിലെ എല്ലാ ജില്ലകളിലും ആധുനിക സൗകര്യങ്ങളോടെ പുതിയ കാര്യാലയങ്ങൾ ഒരു വർഷത്തിനുള്ളിൽ നിർമ്മിക്കും.ഇതോടെ ബിജെപിയുടെ പ്രവർത്തനം ഇരട്ടി ശക്തിയോടെ കുതിച്ചുയരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അദ്ധ്യക്ഷനായി. സഹ പ്രഭാരി ഡോ.രാധാ മോഹൻ അഗർവാൾ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ഏഎൻ രാധാകൃഷ്ണൻ ,എം ടി രമേശ്, അഡ്വ.ബി ഗോപാലകൃഷ്ണൻ, ജോർജ് കുര്യൻ, ഗണേഷ്, കൃഷ്ണകുമാർ, ബി സുധീർ, തുടങ്ങിയ മുതിർന്ന പ്രവർത്തകർ സന്നിഹിതരായി.

Back to top button
error: