Uncategorized

എസ്.എഫ്.ഐ നേതാവ് അഭിമന്യു വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ ;അറസ്റ്റിലായത് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസ്

കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസാണ് അറസ്റ്റിലായത്.
ഗൂഢാലോചനയില്‍ അനസ് പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഏഴാമത്തെ പ്രതിയായാണ് അനസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്..

മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെതിരെ ഗൂഢാലോചന നേരത്തെ തന്നെ വ്യക്തമായിരുന്നു. അഭിമന്യു വധക്കേസിലെ പ്രതിയായ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി മാസങ്ങള്‍ക്കുമുന്‍പെ അഭിമന്യുവുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ഹൗസില്‍ ബിലാല്‍ ,ഫോര്‍ട്ട്കൊച്ചി കല്‍വത്തി പുതിയാണ്ടി ഹൗസില്‍ റിയാസ് , പത്തനംതിട്ട കുളത്തൂര്‍ നാരകത്തനാം കുഴിയില്‍ ഫറൂക്ക് എന്നിവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്നാണ് കൃത്യത്തില്‍ പങ്കാളികളായ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close