Uncategorized

ക​ർ​ണാ​ട​ക പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; കൂ​ട്ടി​യും കി​ഴി​ച്ചും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ശ​നി​യാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് 224 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ്. സം​സ്ഥാ​ന​ത്താ​കെ 4.96 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​വ​ർ​ക്കാ​യി 56,600 പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ​യ്ക്കാ​യി സം​സ്ഥാ​ന​ത്തെ ഒ​രു ല​ക്ഷം പോ​ലീ​സു​കാ​ർ​ക്കു​പു​റ​മേ 50,000 അ​ർ​ധ​സൈ​നി​ക​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലും പ​തി​നാ​യി​ര​ത്തി​ല​ധി​കം തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സി​നും ബി​ജെ​പി​ക്കും വി​ജ​യം ഒ​രു​പോ​ലെ പ്ര​ധാ​ന​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നും ബി​ജെ​പി​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ക​ർ​ണാ​ട​ക​ത്തി​ൽ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. കോ​ണ്‍​ഗ്ര​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ർ​ണാ​ട​ക​ത്തി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​യാ​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വ​ർ​ധി​ത ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പൊ​രു​താം.

ഭൂ​രി​ഭാ​ഗം സ​ർ​വേ​ക​ളും തൂ​ക്കു​സ​ഭ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കോ​ണ്‍​ഗ്ര​സ് മു​ന്നി​ലെ​ത്തു​മെ​ന്നും ജെ​ഡി-​എ​സ് നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്നു​മാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ച്ഛാ​യ​യി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്താ​നാ​വു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം കി​ട്ടി​ല്ലെ​ന്ന് അ​റി​യാ​വു​ന്ന ബി​ജെ​പി ജെ​ഡി-​എ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി അ​ധി​കാ​ര​ത്തി​ലേ​റാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2013-ൽ 120 ​സീ​റ്റു​ക​ൾ നേ​ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

ന​രേ​ന്ദ്ര​മോ​ദി നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത് 14 റാ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു​വെ​ങ്കി​ലും കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൻ​റെ ആ​വ​ശ്യ​പ്ര​കാ​രം ഏ​ഴു റാ​ലി​ക​ൾ​കൂ​ടി സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മോ​ദി​യും അ​മി​ത്ഷാ​യും പാ​ർ​ട്ടി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ ത​ങ്ങ​ൾ​ക്കൊ​പ്പം റാ​ലി​ക​ളി​ലും റോ​ഡ്ഷോ​ക​ളി​ലും പ​ങ്കെ​ടു​പ്പി​ച്ചി​ല്ലെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ത്ത​ര ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ (ബി​ജാ​പു​ർ) പ്ര​ചാ​ര​ണ​റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മേ​കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close