CrimeNEWS

കൊല്ലം കോടതിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; ജീപ്പ് അടിച്ചു തകര്‍ത്തു

കൊല്ലം: കോടതിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പോലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് പരുക്കേറ്റു.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പോലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചെന്നരാപോച്ചായിരുന്നു നടപടി.

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ത്ത അക്രമികള്‍, പോലീസിന്റെ വാക്കി ടോക്കിയും നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരേ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Back to top button
error: