NewsSports

സെമിയിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങളും ജയിച്ചേ തീരു : ദീപേന്ദ്ര നേഗി

കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുളള 3 മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ യോഗ്യത നേടാന്‍ സാധ്യതയുള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്സ് യുവ താരം ദീപേന്ദ്ര നേഗി. ഐ.എസ്.എല്‍ സോഷ്യല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നേഗി കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ യോഗ്യതയെ പറ്റി മനസ്സ് തുറന്നത്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ 9 പോയിന്റ് നേടിയാല്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനല്‍ യോഗ്യത നേടാന്‍ മികച്ച അവസരമുണ്ടെന്നും താരം പറഞ്ഞു.

നോര്‍ത്ത് ഈസ്റ്റിനെതിരെ മറ്റു മത്സരങ്ങളിലേതുപോലെ ജയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളു എന്നും നേഗി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡുമായുള്ള മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആണോ കൂടുതല്‍ സാധ്യത എന്ന ചോദ്യത്തിന് കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളത്തിന് മുന്‍തൂക്കം ഉണ്ടെന്നു പറയാന്‍ പറ്റില്ലെന്ന് നേഗി പറഞ്ഞു. ഗ്രൗണ്ടില്‍ ആര് മികച്ച പ്രകടനം കാഴ്ചവെക്കുന്നുവോ അവര്‍ വിജയിക്കുമെന്നും നേഗി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സില്‍ ബെര്‍ബെറ്റോവിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞ നേഗി കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമില്‍ ബെര്‍ബെറ്റോവ് ഒരു പ്രധാനപ്പെട്ട കളിക്കാരന്‍ ആണെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പറഞ്ഞു. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളില്‍ ടീമില്‍ ഇടം നേടാന്‍ നേഗിക്കായിരുന്നില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ നേഗി പകരക്കാരുടെ ബെഞ്ചില്‍ ഇടം പിടിക്കുമെന്നാണ് കരുതപെടുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close