NewsWorld

തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കാന്‍ യുവതി നല്‍കിയത് ഞെട്ടിക്കുന്ന ഓഫര്‍

ബെയ്ജിംഗ് : ചൈനയില്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞയാളെ വിവാഹം കഴിക്കുന്നതിനായി യുവതി സ്ത്രീധനമായി നല്‍കിയത് 5 മില്യണ്‍ യുവാന്‍. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രകാരം 38 വയസ്സുള്ള യുവതിയാണ് 23 വയസുള്ള യുവാവിനെ വിവാഹം കഴിക്കുന്നതിനായി മാതാപിതാക്കള്‍ക്ക് 5 മില്യണ്‍ യുവാന്‍ നല്‍കിയത്.

ജനുവരി പത്തിന് കിയോന്‍ഗായ് നഗരത്തിലാണ് ഇവരുടെ വിവാഹം നടന്നത്. യുവതിയ്ക്ക് തന്റെ ഭര്‍ത്താവിനെക്കാള്‍ 15 വയസ്സ് കുറവാണെന്ന് മാത്രമല്ല അവര്‍ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. യുവാവിന്റെ മാതാപിതാക്കള്‍ ആദ്യം വിവാഹത്തിന് എതിര്‍ത്തെങ്കിലും പിന്നീട് യുവതി നല്‍കാമെന്ന് പറഞ്ഞ സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close