KeralaNEWS

മീൻ കയറ്റുന്നതിനിടെ ബോട്ടുകള്‍ക്കിടയില്‍പ്പെട്ടു; മത്സ്യത്തൊഴിലാളി മരിച്ചു

കൊച്ചി: ചെല്ലാനത്ത് ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ജിയന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് മത്സ്യം കയറ്റുന്നതിനിടെയാണ് അപകടം.

രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി മീന്‍ കയറ്റുന്നതിനിടെ ജിയന്‍ ബോട്ടുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ജിയനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Back to top button
error: