NEWS

അമിതരക്ത സമ്മർദ്ദത്തിന് മുരിങ്ങയില; അറിയാം ഗൃഹവൈദ്യ മുറകൾ

നിയന്ത്രണവിധേയമല്ലാത്ത ബിപി ഹൃദയാഘാതം , കാഴ്ചശക്തി തകരാറുകൾ,  സ്ട്രോക്കും അതുമൂലം ഉണ്ടാകുന്ന തളർച്ചയും തുടങ്ങി ചികിത്സിച്ചാലും പഴയപടി പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത വിധത്തിലുള്ള ഗുരുതരമായ പല അനന്തരഫലങ്ങൾക്കും വഴിവയ്ക്കാറുണ്ട്.
 മരുന്നു കഴിയ്ക്കേണ്ട രീതിയിൽ രക്തസമ്മർദ്ദം ഉയർന്നിട്ടുണ്ടെങ്കിൽ തീർച്ചയായും ഉപേക്ഷ വിചാരിക്കാതെ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ കൃത്യമായി കഴിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
 അതോടൊപ്പം ചെറിയ ചില ഗൃഹവൈദ്യമുറകളും ഭക്ഷണരീതികളും ശീലിച്ചാൽ  വളരെ പെട്ടെന്ന് സാധാരണ നിലയിലേക്ക് എത്താൻ സാധിക്കുന്നു.
 പാഷൻ ഫ്രൂട്ട് , ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവ ഏതെങ്കിലും ദിവസേന കഴിക്കുന്നത് നല്ലതാണ്.
ഒരു ടേബിൾസ്പൂൺ കൂവപ്പൊടി പാലും വെള്ളവും ചേർത്ത് കാച്ചി കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് കുറയാനും അതുവഴി ബിപി, കൊളസ്ട്രോൾ നില കുറയാനും സഹായിക്കും.
സാധിക്കുമെങ്കിൽമൂന്നോ നാലോ ചുവന്ന ചെമ്പരത്തിപ്പൂവ് ഇതളടർത്തിയെടുത്ത് അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് ദിവസവും കഴിയ്ക്കുന്നത് ഉത്തമമാണ്.
മുരിങ്ങയില അടർത്തി പാത്രത്തിലിട്ട് മീതെ ചൂടുചോറ് വിളമ്പി ഇലവാടുമ്പോൾ കഴിയ്ക്കുന്നതും നന്ന്.
ലഭ്യമാകുന്ന സമയത്ത് പൂവ് തണലിലുണക്കി പൂപ്പൽ വരാതെ സൂക്ഷിച്ചാൽ പതിവായി തിളപ്പിച്ചു കുടിയ്ക്കാവുന്നതാണ്. ശുദ്ധമായ സ്ഥലത്ത് നിൽക്കുന്ന മുരിങ്ങയിൽ നിന്നും ഇലയടർത്തി കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ചു വച്ചാൽ മുടക്കമില്ലാതെ അരടീസ്പൂൺ വീതം ദിവസേന കഴിയ്ക്കാം.
പെട്ടെന്ന് ബി പി ഉയർന്നാൽ പത്ത് ഗ്രാം തഴുതാമവേര് അരച്ച് തേൻ ചേർത്ത് കഴിയ്ക്കുന്നത് സഹായകമാണ്. തഴുതാമ കിട്ടുന്ന മുറയ്ക്ക് ചെടിച്ചട്ടിയിലോ മണ്ണിലോ കൂട്ടമായി നട്ടുനനച്ചാൽ പുതുമയോടെ ഇലയും തണ്ടും എല്ലാം തിളപ്പിച്ച് ദിവസേന കുടിവെള്ളമായി ഉപയോഗിക്കാം.
യോഗ, പ്രാണായാമം, പ്രാർത്ഥനാ രീതികൾ തുടങ്ങി താൽപര്യമുള്ളവ ഏതെങ്കിലും ശീലിക്കുന്നത് നല്ലതാണ്. അമിതമായ മാനസിക സമ്മർദ്ദവും കഠിന ജോലികളും ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ശാന്തതയിൽ വർത്തിയ്ക്കാൻ സ്വയം സഹായിക്കുകയും മരുന്ന് മുടങ്ങാതെ കഴിയ്ക്കുകയും ചെയ്താൽ രക്തസമ്മർദ്ദം ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കില്ല.
അതേപോലെ ഹൃദയാഘാതവും  പക്ഷാഘാതവും  വളരെ  പെട്ടെന്നാണ്  സംഭവിക്കുന്നത്. എന്നാല്‍   അതിന്‍റെ   പ്രക്രിയ   വര്‍ഷങ്ങള്‍ക്ക്  മുന്‍പ്  തന്നെ   ശരീരത്തില്‍    ആരംഭിച്ചിട്ടുണ്ടായിരിക്കും. ആ  പ്രക്രിയ   മുന്നോട്ട്   പോകുന്നത്   നമുക്ക്  തിരിച്ചറിയാനും  കഴിയും.  അതിന്‍റെ   ഭാഗമായി   ചില  അസ്വസ്ഥതകള്‍  പലരിലും പ്രകടമാകുന്നതാണ്.
രാത്രി   ഉറങ്ങാന്‍   ബുദ്ധിമുട്ടുണ്ടാകുന്ന   രീതിയില്‍  കാലുകളില്‍  വേദന, കഴുത്തിന്‍റെ  ഇരു  വശങ്ങളിലും  വേദന,  രാത്രി ഉറങ്ങുന്നതിനിടയില്‍,  പ്രത്യേകിച്ച്   വെളുപ്പിന്   രണ്ട്   മണിക്ക്   ശേഷം   കാല്‍വണ്ണകളില്‍   ഉരുണ്ടുകയറ്റം   എന്നിവ   അനുഭവപ്പെടുകയാണെങ്കില്‍  അത്  ഒരുപാട്   പേരില്‍   ഹൃദയാഘാതത്തിന്‍റെയോ  പക്ഷാഘാതത്തിന്‍റെയോ  മുന്നറിയിപ്പാകാവുന്നതാണ്.
ഇങ്ങനെയുള്ള   അസ്വസ്ഥതകള്‍   അനുഭവപ്പെടുകയാണെങ്കില്‍   ഡോക്ടറെ   കാണുകയാണ്  നല്ലത് .  പുതിയ   അറിവുകള്‍   അനുസരിച്ചുള്ള   രോഗനിര്‍ണ്ണയം ,  ചികിത്സ   എന്നിവയിലൂടെ  ഇതിനൊക്കെ   വ്യക്തമായ  പരിഹാരം   ഇപ്പോള്‍ സാധ്യമാണ്.
ഒരൽപ്പം ശ്രദ്ധിച്ചാൽ ബഹുഭൂരിപക്ഷം   പേരിലും  ഹൃദയാഘാതം,  പക്ഷാഘാതം   എന്നിവ   പ്രതിരോധിക്കാനും  ബൈപാസ്   ശസ്ത്രക്രിയ  ഒഴിവാക്കാനും  കഴിയും.

Back to top button
error: