മകളുടെ വിവാഹത്തിന് മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു

കൊൽക്കത്ത: മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂർ മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു.
മാധബൻ എന്നയാളെയാണ് വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കിയത്.
വെസ്റ്റ് ബംഗാളിലെ ബാൻഗുര ജില്ലയിൽ ദൻക്കാർഡ ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം.അതും
മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂർ മുൻപ്.അതിന് നിർദ്ദേശം നൽകിയതാകട്ടെ സ്വന്തം ഭാര്യയും.
ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയ മാധബൻ എത്ര നിർബന്ധിച്ചിട്ടും തിരികെ ഹിന്ദു മതത്തിലേക്ക് വരാൻ കൂട്ടാക്കാതിരുന്നതായിരുന്നു പ്രകോപനത്തിന് കാരണം.ഇയാളെ മകളുടെ കല്യാണ ഒരുക്കങ്ങൾ പുരോഗമിക്കവേ ക്രൂര മർദ്ദനത്തിന് ഇരയാക്കി വനത്തിലേക്ക് വലിച്ചുകൊണ്ടു പോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.
സംഭവത്തിൽ ഇയാളുടെ ഭാര്യയേയും സ്ഥലത്തെ ഏതാനും ബിജെപി പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version