KeralaNEWS

പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞെന്ന് ശബരി; മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് ഷാഫി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇടപെട്ട എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷം പറയുന്നതാണ് ശരിയെന്ന് വീണ്ടും തെളിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് കെ എസ് ശബരീനാഥന്‍ പറഞ്ഞു.

മാസ്റ്റര്‍ ബ്രെയിന്‍ മുഖ്യമന്ത്രിയും നടപ്പാക്കിയത് ഇപി ജയരാജനുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയാണെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം.  മുഖ്യമന്ത്രിക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കെ എസ് ശബരീനാഥന്‍, കേരളം ബനാന റിപ്പബ്ലിക്ക് ആയി എന്ന് ആവര്‍ത്തിച്ചു.

വീഡിയോ പുറത്ത് വന്നിട്ടും ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് പൊലീസ് സര്‍ക്കാരിന്‍റെ കയ്യിലെ പാവയായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.  ഇ.പി.ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് നീതിയുടെ വിജയമാണെന്ന് പറഞ്ഞ ശബരിനാഥന്‍,  സംഭവത്തില്‍ ശക്തമായി നിയമ പോരാട്ടവുമായി  യൂത്ത് കോണ്‍ഗ്രസ് മുന്നോട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

Back to top button
error: